യാദൃശ്ചികമായാണ് അവരെക്കുറിച്ച് അറിഞ്ഞതും പരിചയപ്പെട്ടതും. വാര്ത്തതേടിയുള്ള യാത്രക്കിടയില് സുഹൃത്ത് വിജയേട്ടനാണ് 'കാഞ്ചനചേച്ചി'യുടെ ജീവിതം പറഞ്ഞത്. ഒരു സിനിമാക്കഥപോലെയാണ് ആദ്യം അത് അതനുഭവപ്പെട്ടത്. കേട്ടത് ജീവിതമോ പൊടിപ്പും തൊങ്ങലും വച്ചൊരു സിനിമാക്കഥയോ എന്ന് അത്ഭുതപ്പെടാന് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. വിജയേട്ടന് അക്കാലത്ത് ഒരു തിരക്കഥ എഴുതിയിരുന്നു. ( ഒരുനാള് വരും എന്ന പേരില് ശ്രീനിവാസന് അത് കോപ്പിചെയ്തെന്നും സിനിമയുടെ റിലീസിംഗ് തടയണം എന്നും കാണിച്ച് വിജയേട്ടന് അന്ന് കേസ് നല്കിയിരുന്നു.) ജീവിതസീനുകളും ചില സംഭാഷണങ്ങളും വരെ പറഞ്ഞ്, കാഞ്ചന ചേച്ചിയുടെ പ്രണയകാലം വിജയേട്ടന് എനിക്ക് മനസ്സിന്റെ സ്ക്രീനില് പൊലിപ്പിച്ചു തന്നു. എങ്കില് പിന്നെ അവരെ കണ്ടിട്ടുതന്നെ കാര്യം എന്നു ഞാനും ഉറപ്പിച്ചു.
കോഴിക്കോട് മുക്കം അങ്ങാടിയിലെത്തുമ്പോഴേക്കും എന്റെ മനസ്സ് മുഴുവന് വിനോദ്കുമാര് ക്യാമറയില് പകര്ത്തിയിരുന്നു.
അരമണിക്കൂറെങ്കിലും ഉള്ള ഒരു പ്രത്യേക പരിപാടിയില് കുറഞ്ഞ് മറ്റൊന്നും മനസ്സിലുണ്ടായിരുന്നില്ല. അത്തരത്തില് ഒരനുവാദവും എന്റെ ചില ബോസുമാര് തന്നിരുന്നു. അറിയാത്തവരെല്ലാം കാഞ്ചനയെ അറിയണം അവരുടെ പ്രണയകഥയറിയണം എന്ന് ഞാന് കൊതിച്ചു . ശ്രീ ഹമീദ് ചേന്ദമംഗല്ലൂരും ശ്രീ സലാം നടുക്കണ്ടിയും ഉള്പ്പടെ ക്ഷണമനുസരിച്ച് ചിലരൊക്കെ ആ വൈകുന്നേരം അവിടെയെത്തി. അപ്പൊഴും വിജയേട്ടന് പറഞ്ഞ കാഞ്ചനചേച്ചിയെ കാണാനുള്ള തിരക്കായിരുന്നു മനസ്സിന്. പൊട്ടിപ്പളിഞ്ഞ ബി.പി മൊയ്ദീന് സേവാമന്ദിറിന്റെ അകത്ത് ചെരുപ്പ് അഴിച്ചുവച്ചേ കയറാന് അനുവാദമുള്ളു. അനുസരിച്ചു. അകത്ത് കയറിയപ്പോള് തലയിലൂടെ സാരിചുറ്റി ജ്വലിച്ചുനില്ക്കുന്ന ഒരു രൂപമാണ് ആദ്യം കണ്ടത്. ചേച്ചിയെന്ന് വിളിക്കാവുന്നതിലും പ്രായമുണ്ടവര്ക്ക്. എന്നാല് അമ്മേ എന്ന് വിളിക്കാനും അവരെക്കുറിച്ചുള്ള അറിവ് അനുവദിച്ചില്ല. ഒരു നമസ്കാരം പറഞ്ഞ് മനസ്സിലേക്ക് ചെന്നു. ഇനി ഈ ലിങ്ക് കഥ പറയും. ശേഷം ഞാന് തുടരാം..
http://www.dailymotion.com/video/xdoivj_b-p-moideen-seva-mandir-a-monument_news"





No comments:
Post a Comment