Monday, 6 February 2012

ടാര്ജറ്റ് ചെയ്യുന്നതിലെ സുഖം.

                               ഒരുവര്ഷം മുമ്പ്  മന്ത്രി പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് വാര്ത്താസമ്മേളനം വിളിച്ച് തനിക്ക് വധഭീഷണിയുണ്ടെന്നും വ്യാജസീഡി നിര്മിച്ച്  അപമാനിക്കാന്  ശ്രമം നടക്കുന്നുണ്ടെന്നും വിലപിച്ചപ്പോള് ഇന്ത്യാവിഷന്റെ കൊച്ചി ഓഫീസില് അദ്ദേഹത്തിനെതിരെയുള്ള സ്റ്റോറികള് എണ്ണിത്തിട്ടപ്പെടുത്തുന്ന തിരക്കിലായിരുന്നു 'ചിലര്'. കുഞ്ഞാലിക്കുട്ടിയുടെ വിലാപം അല്പായുസ്സോടെ , സര്വ്വ ഗൌരവവും നഷ്ടപ്പെട്ട് പരിഹാസ്യമായി മാറി. വേട്ടക്കാരുടെ തിരക്കഥയില് മാറ്റം ഒന്നും കൂടാതെ കെ എ റൌഫ് കുഞ്ഞാലിക്കുട്ടിക്കെതിരെ കോഴിക്കോട്ട് വെടിപൊട്ടിച്ചതായിരുന്നു അതിനു കാരണം.  തൊട്ടുപിന്നാലെ ഒളിക്യാമറയില് പകര്ത്തിയ ദൃശ്യങ്ങളുമായി ഇന്ത്യാവിഷനും അവരുടെ റോള് ഭംഗിയാക്കി. കുഞ്ഞാലിക്കുട്ടിയെ ടാര്ജറ്റ് ചെയ്യുന്നതിലെ സുഖം കൊച്ചിയിലെ ആലപ്പാട്ട് റീജന്സിയിലിരുന്ന് വേട്ടക്കാര് കുപ്പിപൊട്ടിച്ച് നുകര്ന്നു.

                        ഇടമലയാര് കേസില് ഉള്പ്പെട്ട ആര് ബാലകൃഷ്ണപ്പിള്ളയെ പതിറ്റാണ്ടുകള് നീണ്ട വ്യവഹാരത്തിന് ശേഷം പൂജപ്പുരയില് കയറ്റാന് അച്യുതാനന്ദന് എന്ന കമ്മ്യൂണിസ്റ്റ് രാപ്പകലില്ലാതെ അധ്വാനിച്ചു. കേസിന്റെ കാലപ്പഴക്കവും പ്രതിയുടെ പ്രായമൊന്നും അദ്ദേഹത്തിന്റെ മനസ്സിനെ ചഞ്ചലമാക്കിയില്ല. എന്നാല് വിഎസ് അച്യുതാനന്ദന് തന്നോട് 'വ്യക്തിപരമായ പക' വച്ചു പുലര്ത്തുകയാണെന്ന് പിള്ള വിലപിച്ചു. സത്യമായിരുന്നു, രാഷ്ടീയത്തിനുമപ്പുറത്ത് വ്യക്തിപരമായ ഒരു സുഖം 'വിധി'ദിനത്തില് വിഎസ്  നുകര്ന്നിരുന്നു.

                        ഈ രണ്ട് വിഷയങ്ങളെ ഇവിടെ പരാമര്ശിക്കുന്നത് അവയിലെ വാദികളും പ്രതികളും നടത്തിയ പുതിയ ഇടപെടല് മൂലമാണ്. വേട്ടമൃഗം വേട്ടക്കാരനാവുകയും, വേട്ടക്കാരന് ഇരയാകുകയും ചെയ്യുന്ന സാമൂഹ്യ യാഥാര്ത്ഥ്യം വെളിപ്പെട്ടു വരുന്ന പശ്ചാത്തലത്തിലാണ്.
                       
                         എംകെ മുനീറിന്റെ രാഷ്ട്രീയവൈരം അദ്ദേഹത്തിന്റെ ചാനലാണ് ക്വട്ടേഷനെടുക്കാറ്. അത്തരം ക്വട്ടേഷന് പണികള് അറിഞ്ഞും അറിയാതെയും  ആ സ്ഥാപനത്തിന്റെ ചരിത്രത്തെ മാറ്റിമറിച്ചിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി അവര്ക്ക് തിന്നാലും തിന്നാലും കൊതിതീരാത്ത മാനിറച്ചിയാണ്. കുഞ്ഞാലിക്കുട്ടിയെന്ന പേരുപോലും ഡസ്കില് ഒരുവിട്ടാല് കാസര്കോഡോ ഡല്ഹിയോ പണിയെടുത്തോളാന് ഉത്തരവിറങ്ങാറാണ് പതിവ്.
                         കൊച്ചിയിലെ വൈറ്റ്ഫോര്ട്ട് ഹോട്ടലില് വച്ചാണ് ഇന്ത്യാവിഷന് എക്സിക്യൂട്ടീവ് എഡിറ്റര് എം പി ബഷീറും കെ എ റൌഫും ചേര്ന്ന് കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള വിവാദ ഒളിക്യാമറ ചിത്രീകരിക്കുന്നത്. കോഴിക്കോട്ടും മലപ്പുറത്തും കോട്ടയത്തും മാസങ്ങള് നീണ്ട അന്വേഷണങ്ങള് നടത്തുമ്പോള് ആ സ്ഥാപനത്തിലെ തലപ്പത്തുള്ള ചുരുക്കം ചിലര്ക്ക് മാത്രമേ ഈ വിവരങ്ങള് അറിയാമായിരുന്നുള്ളു. എന്നാല് തനിക്കെതിരെ നടക്കുന്ന നീക്കങ്ങള് കുഞ്ഞാലിക്കുട്ടിക്ക് ചോര്ന്നുകിട്ടി. അങ്ങിനെയാണല്ലോ മലപ്പുറത്ത് അദ്ദേഹം മുന്കൂര് വാര്ത്താസമ്മേളനം നടത്തിയത്.
എന്നാല് എങ്ങിനെ ഈ രഹസ്യവിവരം ചോര്ന്നെന്ന അന്വേഷണം സ്ഥാപനത്തിന്റെ മാനേജ്മെന്റ് അന്വേഷിച്ചു.  കോഴിക്കോട് ബ്യൂറോയിലെ ഒരു റിപ്പോര്ട്ടര് വഴിയാകാം  എന്ന നിഗമനത്തില് എത്തിച്ചേരുകയും അവിടെ മീറ്റിംഗ് വിളിക്കുകയും ചെയ്തു. കൊച്ചിയില് നിന്നും കോഴിക്കോട്ടേക്ക് മീറ്റിംഗിനായുള്ള യാത്രയില് ആ സ്ഥാപനത്തിന്റെ റസിഡന്റ് ഡയരക്ടറും എക്സിക്യൂട്ടീവ് എഡിറ്ററും ഒരേ വാഹനത്തിലാണ് പുറപ്പെട്ടത്. ടാര്ജറ്റ് ചെയ്ത റിപ്പോര്ട്ടറെ കോഴിക്കോട് ബ്യൂറോയില് വച്ച് നടത്തിയ മീറ്റിംഗില്  അര്ധരാത്രിയോടെ റസിഡന്റ് ഡയരക്ടര് ചോദ്യംചെയ്തു. രഹസ്യമായ ചര്ച്ച, ചോദ്യം ചെയ്യല്. എക്സിക്യൂട്ടീവ് എഡിറ്റര് എംപി ബഷീര് കോഴിക്കോട് വരെ വന്നെങ്കിലും ആ മീറ്റംഗില് നിന്നും വിട്ടു നിന്നു.  ഒന്നര മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിനു ശേഷം ടാര്ജറ്റ് ചെയ്ത റിപ്പോര്ട്ടര്  നിരപരാധിയാണെന്ന് അവര്ക്ക് ബോധ്യപ്പെട്ടു.  എന്നാല് ആത്മാഭിമാനം ഉള്ള ആ റിപ്പോര്ട്ടര് തൊട്ടടുത്ത ദിവസം തന്നെ അവധിയില് പ്രവേശിക്കുകയും രാജിവച്ച് പോവുകയും ചെയ്തു. വ്യക്തികളെ ടാര്ജറ്റ് ചെയ്യുന്നതിലെ മറ്റൊരു മുഖമാണ് ഇവിടെ വ്യക്തമാക്കപ്പെട്ടത്.

                       ഇനിയാണ് ചില രസകരമായ കാര്യങ്ങല് ശ്രദ്ധിക്കേണ്ടത്. വേട്ടക്കാരും വേട്ടമൃഗങ്ങളും മാറുകയാണ്. കേരള രാഷ്ട്രീയത്തിലും സാഹചര്യങ്ങള് മാറി. സ്വജനപക്ഷപാതമെന്ന രാഷ്ട്രീയ അര്ബുദം അച്യുതാനന്ദനെയും ബാധിച്ചതായി വെളിപ്പെട്ടു. അത് വാര്ത്തയായും കേസായും വളര്ന്നപ്പോള്  തന്നോട് ചിലര് പ്രതികാരം ചെയ്യുന്നതായി വി എസ് വിലപിച്ചു. അതിനെയും നമുക്ക് ടാര്ജറ്റ് ചെയ്യല് എന്ന് വിളിക്കാം.

                         ഐസ്ക്രീം കേസില് കുഞ്ഞാലിക്കുട്ടിക്കെതിരെ ഒരു പതിറ്റാണ്ടിലേറെയായി വ്യക്തിപോരാട്ടം നടത്തുന്ന മാധ്യമ പ്രവര്ത്തകനും ഇപ്പോള്  അതേ വിലാപം- തന്നെ ടാര്ജറ്റ് ചെയ്യാന് ശ്രമിക്കുന്നു. ഇദ്ദേഹത്തിന്റെ യാത്രകളെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും ഇടപാടുകളെക്കുറിച്ചും ചിലര് അന്വേഷിക്കുന്നു എന്നാണ് പുതിയ വാര്ത്ത. പക്ഷേ ആ വാര്ത്ത എഴുതിപ്പിടിപ്പിക്കാന് മേല്പ്പറഞ്ഞ മറ്റുള്ളവര്ക്കൊന്നും ഇല്ലാത്ത മാധ്യമ ബന്ധവും സ്ഥാപനങ്ങളും എം പി ബഷീറിനുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന് വാര്ത്താസമ്മേളനം വിളിക്കേണ്ടി വന്നില്ല.

                         കുഞ്ഞാലിക്കുട്ടിയും ആര് ബാലകൃഷ്ണപ്പിള്ളയും വിഎസ് അച്യുതാനന്ദനും എം പി ബഷീറും ഞാനും നിങ്ങളും ടാര്ജറ്റ് ചെയ്യപ്പെടുന്നതിനെ ഒരുപോലെ  ഭയക്കുന്നുണ്ട്. സംശുദ്ധമായ രാഷ്ട്രീയ പ്രവര്ത്തനമാണ് നടത്തിയതെങ്കില് പിള്ളയും വീഎസ്സും എന്തിന് വിലപിക്കണം. സദാചാരജീവിതമാണ് നയിക്കുന്നതെങ്കില് കുഞ്ഞാലിക്കുട്ടിയും എം പി ബഷീറും എന്തിന് മുന്കൂര് ജാമ്യമെടുക്കണം. ഒന്നുകൊണ്ടും പേടിക്കേണ്ടതില്ലല്ലോ.(?)
ഭയപ്പെടുന്നുണ്ടെങ്കില് അത് ഇരയും വേട്ടക്കാരനും തമ്മില് ഒരു വ്യത്യാസവുമില്ലെന്ന് അടിവരയിടലാകും..

                     
                       




    
                        
                      

1 comment:

  1. കോഴിക്കോട് ബ്യൂറോയിലെ ടാര്‍ഗറ്റ് ചെയ്യപ്പെട്ട ആ റിപ്പോര്‍ട്ടര്‍ രാജി വെച്ച് പോയതില്‍ എന്ത് അതമാഭിമാനം ആണ് ഉദ്ദേശിക്കുന്നത് എന്ന്‍ മനസ്സിലാകുന്നില്ല..
    കോഴിക്കോട് ബ്യൂറോയിലെ ഈ റിപ്പോര്‍ട്ടര്‍ അല്ല ഈ വാര്‍ത്ത‍ ചോര്‍ത്തി കൊടുത്തത് എങ്കില്‍ അദ്ദേഹം ഒരിക്കലും രാജി വെച്ച് പോകാന്‍ പാടില്ലായിരുന്നു ... ഒരു സംശയത്തിന്റെ പേരില്‍ രാജി വെച്ച് പോകാന്‍ മാത്രം ഭീരുക്കള്‍ ആയിരുന്നോ ഈ റിപ്പോര്‍ട്ടര്‍മാര്‍ .. അതല്ല അദ്ദേഹം തന്നെ ആണ് ആ വാര്‍ത്ത‍ ചോര്‍ത്തി കൊടുത്തത് എങ്കില്‍ ആ പ്രവര്‍ത്തി മാപ്പര്‍ഹിക്കാന്‍ പോലും കഴിയാത്തതാണ് ...സ്വന്തം അന്നം തരുന്ന ഒരു സ്ഥാപനത്തിനെ ചോര്‍ത്തി കൊണ്ട് എന്തിനാണ് ഇത്തരം ആളുകള്‍ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത് ....അത് കൊണ്ട് ആത്മാഭിമാനം ഉള്ള ആ റിപ്പോര്‍ട്ടര്‍ എന്ന പദപ്രയോഗത്തിന് ഒരു പ്രസക്തി ഞാന്‍ കാണുന്നില്ല ..കോഴിക്കോട് ബ്യൂറോയിലെ ടാര്‍ഗറ്റ് ചെയ്യപ്പെട്ട ആ റിപ്പോര്‍ട്ടര്‍ രാജി വെച്ച് പോയതില്‍ എന്ത് അതമാഭിമാനം ആണ് ഉദ്ദേശിക്കുന്നത് എന്ന്‍ മനസ്സിലാകുന്നില്ല..
    കോഴിക്കോട് ബ്യൂറോയിലെ ഈ റിപ്പോര്‍ട്ടര്‍ അല്ല ഈ വാര്‍ത്ത‍ ചോര്‍ത്തി കൊടുത്തത് എങ്കില്‍ അദ്ദേഹം ഒരിക്കലും രാജി വെച്ച് പോകാന്‍ പാടില്ലായിരുന്നു ... ഒരു സംശയത്തിന്റെ പേരില്‍ രാജി വെച്ച് പോകാന്‍ മാത്രം ഭീരുക്കള്‍ ആയിരുന്നോ ഈ റിപ്പോര്‍ട്ടര്‍മാര്‍ .. അതല്ല അദ്ദേഹം തന്നെ ആണ് ആ വാര്‍ത്ത‍ ചോര്‍ത്തി കൊടുത്തത് എങ്കില്‍ ആ പ്രവര്‍ത്തി മാപ്പര്‍ഹിക്കാന്‍ പോലും കഴിയാത്തതാണ് ...സ്വന്തം അന്നം തരുന്ന ഒരു സ്ഥാപനത്തിനെ ചോര്‍ത്തി കൊണ്ട് എന്തിനാണ് ഇത്തരം ആളുകള്‍ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത് ....അത് കൊണ്ട് ആത്മാഭിമാനം ഉള്ള ആ റിപ്പോര്‍ട്ടര്‍ എന്ന പദപ്രയോഗത്തിന് ഒരു പ്രസക്തി ഞാന്‍ കാണുന്നില്ല ..

    ReplyDelete